സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമല
ബിജെപിയുടെ പതനത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ഈ വര്‍ഷം വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് നിയമസഭാ ഫലത്തിന്റെ രൂപത്തില്‍. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും ഇതോടെ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിജെപിയുടെ കൈവശം 13 സംസ്ഥാനങ്ങളിലെ ഭരണമുണ്ടായിരുന്നു. മറ്റ് ആറ് സംസ്ഥാനങ്ങളില്‍ ആറ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് കൈവിട്ടതോടെ നിലവില്‍ ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്.